Thursday, November 26, 2009

(Enthinu Veroru Sooryodayam...) എന്തിനു വേറൊരു സൂര്യോദയം...

ഗാനം: (Enthinu Veroru Sooryodayam...) എന്തിനു വേറൊരു സൂര്യോദയം ...
ചിത്രം: (Mazhayethum Munpe) മഴയെത്തും മുമ്പേ
രചന: (Kaithapram Damodaran Namboothiri) കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പാടിയത്: (KS Chitra) കെ എസ് ചിത്ര/ (Yesudas) യേശുദാസ്

എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്നരികിലല്ലേ
മലര്‍വനിയില്‍ വെറുതേ..
(എന്തിനു വേറൊരു...)

നിന്‍റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്‍റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം
നീയെന്‍റെ ആനന്ദ നീലാംബരി നിയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ...
(എന്തിനു വേറൊരു...)

ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്..
താവകാംഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം..
പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ...
(എന്തിനു വേറൊരു...)

4 comments: