Thursday, October 15, 2009

(Amma Mazhakkaarinu...) അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു...

ഗാനം: (Amma Mazhakkaarinu...) അമ്മ മഴക്കാറിനു ...
ചിത്രം: (Maadambi) മാടമ്പി
രചന: (Girish Puthenchery) ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്: (Swetha) ശ്വേത/ (Yesudas) യേശുദാസ്

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

കന്നി വെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കുമീ കാല്‍പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

പാര്‍വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രി നേരമൊരു യാത്രപോയ
നിഴലെവിടെ വിളി കേള്‍ക്കാന്‍
അമ്മേ.. സ്വയമെരിയാന്‍
ഒരു മന്ത്ര ദീക്ഷ തരുമോ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറു ചിമിഴില്‍ ..
പാതി പാടുമൊരു പാട്ടുപൊലെ
അതിലലിയാന്‍ കൊതിയല്ലെ
അമ്മേ.. ഇനിയുണരാനൊരു
സ്നേഹഗാഥ തരുമൊ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

കന്നി വെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കുമീ കാല്‍പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

No comments:

Post a Comment