Thursday, November 26, 2009

(Enthinu Veroru Sooryodayam...) എന്തിനു വേറൊരു സൂര്യോദയം...

ഗാനം: (Enthinu Veroru Sooryodayam...) എന്തിനു വേറൊരു സൂര്യോദയം ...
ചിത്രം: (Mazhayethum Munpe) മഴയെത്തും മുമ്പേ
രചന: (Kaithapram Damodaran Namboothiri) കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പാടിയത്: (KS Chitra) കെ എസ് ചിത്ര/ (Yesudas) യേശുദാസ്

എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്നരികിലല്ലേ
മലര്‍വനിയില്‍ വെറുതേ..
(എന്തിനു വേറൊരു...)

നിന്‍റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്‍റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം
നീയെന്‍റെ ആനന്ദ നീലാംബരി നിയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ...
(എന്തിനു വേറൊരു...)

ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്..
താവകാംഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം..
പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ...
(എന്തിനു വേറൊരു...)

Thursday, October 15, 2009

(Amma Mazhakkaarinu...) അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു...

ഗാനം: (Amma Mazhakkaarinu...) അമ്മ മഴക്കാറിനു ...
ചിത്രം: (Maadambi) മാടമ്പി
രചന: (Girish Puthenchery) ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്: (Swetha) ശ്വേത/ (Yesudas) യേശുദാസ്

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

കന്നി വെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കുമീ കാല്‍പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

പാര്‍വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രി നേരമൊരു യാത്രപോയ
നിഴലെവിടെ വിളി കേള്‍ക്കാന്‍
അമ്മേ.. സ്വയമെരിയാന്‍
ഒരു മന്ത്ര ദീക്ഷ തരുമോ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറു ചിമിഴില്‍ ..
പാതി പാടുമൊരു പാട്ടുപൊലെ
അതിലലിയാന്‍ കൊതിയല്ലെ
അമ്മേ.. ഇനിയുണരാനൊരു
സ്നേഹഗാഥ തരുമൊ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

കന്നി വെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കുമീ കാല്‍പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

Saturday, August 8, 2009

(Picha Vecha Naal...) പിച്ചവെച്ച നാള്‍ മുതല്‍ ...

ഗാനം: (Picha Vecha Naal...) പിച്ചവെച്ച നാള്‍ മുതല്‍ ...
ചിത്രം: (Puthiya Mugham) പുതിയമുഖം
രചന: (Kaithapram Damodaran Namboothiri) കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പാടിയത്: (Shankar Mahadevan) ശങ്കര്‍ മഹാദേവന്‍

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...

വീടൊരുങ്ങി നാടൊരുങ്ങി കല്‍പാത്തി തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗര്‍ണ്ണമി..
വീടൊരുങ്ങി നാടൊരുങ്ങി കല്‍പാത്തി തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗര്‍ണ്ണമി..
കൈയ്യില്‍ കുപ്പിവളയുടെ മേളം കാലില്‍ പാദസ്വരത്തിന്‍റെ താളം
അഴകായ് നീ... തുളുമ്പുന്നു... അതിലെന്‍ ഹൃദയം കുളിരുന്നു..

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...
ന..ന..നാ.. നാ.....നാ..... നാ.. നാനാ.. നാനാ.. നാ.... നാ..

ധിരനാ.. ധിരനാ.. നിധപമ രെമ രെപ നിധസനിധമപ...

കോലമിട്ടു പൊന്‍പുലരി കോടമഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞലയില്‍ മാഞ്ഞുപോയി നാം..
കോലമിട്ടു പൊന്‍പുലരി കോടമഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞലയില്‍ മാഞ്ഞുപോയി നാം..
ചുണ്ടില്‍ ചോരുന്നു ചെന്തമിഴ് ചിന്ത്.. മാറില്‍ ചേരുന്നു മുത്തമിഴ്ചന്തം...
മൃദുമൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു...